നോമ്പ് തുറയ്ക്ക് വിളമ്പാന്‍ രുചികരമായ ചിക്കന്‍ റോള്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം
 
ചേരുവകള്‍
 1. എല്ലില്ലാത്ത  ചിക്കന്‍ : 300 ഗ്രാം
 2. സവാള : രണ്ട് കപ്പ്
 3. കാബേജ് : ഒരു കപ്പ്
 4. കാരറ്റ് : ഒരു കപ്പ് 
 5. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് : കാല്‍ ടീസ്പൂണ്‍
 6. കുരുമുളക് പൊടി : കാല്‍ ടീ സ്പൂണ്‍
 7. സോയാസോസ് : അര ടീസ്പൂണ്‍
 8. ഗ്രീന്‍ചില്ലി സോസ് : അര ടീസ്പൂണ്‍
 9. ഗരം മസാല : അര ടീസ്പൂണ്‍
 10. ചെറുനാരങ്ങാനീര് : രണ്ട് ടീസ്പൂണ്‍
 11. മല്ലിയില അരിഞ്ഞത് : ഒരു പിടി
 12. ഉപ്പ്  : പാകത്തിന്
 13. മുട്ട : രണ്ടെണ്ണം
 14. ബ്രെഡ് പൊടി : രണ്ട് കപ്പ്
 15. എണ്ണ : വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
 
ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചു വെക്കുക.  ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, കാബേജ്, കാരറ്റ് എന്നിവ ഇട്ട് വഴറ്റുക. ശേഷം ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്  എന്നിവ ചേര്‍ത്തു വഴറ്റുക.  ഇതിലേക്ക്  ഗരംമസാല, മല്ലിയില   എന്നിവ ഇട്ടശേഷം സോയാസോസും, ഗ്രീന്‍ചില്ലിസോസും, ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കുക. വേവിച്ച ചിക്കന്‍ മിക്‌സിയില്‍ ചെറുതായി അടിച്ചെടുക്കുക. ഇത് തയ്യാറാക്കിയ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക..
 
റോളിന്
 1. മൈദ : രണ്ട് കപ്പ്
 2. മുട്ട : രണ്ടെണ്ണം
 3. ഉപ്പ് : ആവശ്യത്തിന്
 4. പാല്‍ : അരക്കപ്പ്
തയ്യാറാക്കുന്ന വിധം:
 
ചേരുവകളെല്ലാം പാകത്തിന് വെള്ളം ചേര്‍ത്ത് ലൂസ് ആക്കി മാവ് കലക്കി വെക്കുക. ഒരു പാന്‍ ചൂടാക്കി ഒരു തവിയില്‍ മാവ് ഒഴിച്ച് ചെറിയ പത്തിരിയായി ചുട്ട് അതിന് മുകളില്‍ തയ്യാറാക്കിയ ചിക്കന്‍ മസാല വെച്ച് പത്തിരി രണ്ട് സൈഡില്‍ നിന്നും മടക്കി റോള്‍ ചെയ്‌തെടുക്കുക. പത്തിരി ചുട്ട ഉടനെ തന്നെ റോള്‍ ചെയ്യണം. പത്തിരിയുടെ ചൂട് പോയാല്‍ റോള്‍ ഒട്ടിപ്പിടിക്കില്ല. ഇത് മുട്ട കലക്കിയതില്‍ മുക്കി ബ്രെഡ് പൊടിച്ചതില്‍ റോള്‍ ചെയ്ത് ഓയിലില്‍ ഗോള്‍ഡന്‍ നിറത്തില്‍ പൊരിച്ചെടുക്കുക.
 
Content Highlights: Ramadan easy snacks chicken roll