ഞ്ചൊരുക്കാന്‍ വിഭവങ്ങള്‍ അധികമൊന്നുമില്ല, എങ്കിലും രുചികരമാവുകയും വേണം. എങ്കില്‍ വേഗത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഫ്രൈഡ് റൈസ് പരീക്ഷിച്ചോളൂ

ചേരുവകള്‍

  1. മുട്ട- രണ്ടെണ്ണം
  2. ബസ്മതി റൈസ്- ഒരു കപ്പ്
  3. ഉപ്പ്- കാല്‍ ടീസ്പൂണ്‍
  4. സവാള- ഒന്ന്, അരിഞ്ഞത്
  5. എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍ പ്ലസ് രണ്ട് ടേബിള്‍ സ്പൂണ്‍
  6. വെളുത്തുള്ളി- രണ്ടോ മൂന്നോ അല്ലി, നന്നായി അരിഞ്ഞത്
  7. സെലറി- ഒരു ടേബിള്‍സ്പൂണ്‍, നന്നായി അരിഞ്ഞത്
  8. സോയസോസ്- ഒരു ടീസ്പൂണ്‍
  9. വിനാഗിരി- ഒരു ടീസ്പൂണ്‍
  10. ചില്ലി സോസ്- ഒരു ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

ചോറ് വേവിച്ച ശേഷം വെള്ളം വാര്‍ന്നു കളയുക. ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചേര്‍ത്ത് തണുക്കാനായി വയ്ക്കാം. മുട്ടയും കാല്‍ ടീസ്പൂണ്‍ ഉപ്പും നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ഇനി ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ മുട്ട വറുത്ത് എടുക്കാം. ഇത് മാറ്റി വയ്ക്കാം. പാനില്‍ ബാക്കി എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വെളുത്തുള്ളിയും സവാളയുമിട്ട് വറുത്തെടുക്കാം. നല്ല ചൂടില്‍ സവാള മൊരിഞ്ഞു വരുന്നതുവരെ വറുക്കണം. ഇതിലേക്ക് ചോറ്, സോയ സോസ്, ചില്ലി സോസ്, വിനാഗിരി, സെലറി എന്നിവ ഓരോന്നായി ചേര്‍ക്കാം. എല്ലാം ഇളക്കി നന്നായി മിക്‌സ് ചെയ്യുക. ഇനി തീയണച്ച് ഇറക്കി, ആദ്യം തയ്യാറാക്കിയ മുട്ട മുകളില്‍ വിതറി ചൂടോടെ കഴിക്കാം.  ആവശ്യമെങ്കില്‍ കാരറ്റ്, ബീന്‍സ് പോലുള്ള പച്ചക്കറികളും വേവിച്ച് ഇതിനൊപ്പം ചേര്‍ക്കാം.

Content Highlights: quick and easy egg fried rice recipe