വെറുതെ കൊറിക്കാം അത്രയും രുചികരമാണ് ചെമ്മീന്‍ ചുവന്നുള്ളി ഫ്രൈ.

  • ചെമ്മീന്‍ - 250 ഗ്രാം
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • മുളകുപൊടി - 2 ടീസ്പൂണ്‍
  • ഉപ്പ് - 1 ടീസ്പൂണ്‍
  • കുടംപുളി - 4 കഷ്ണം
  • ചുവന്നുള്ളി ചതച്ചത് - 20 എണ്ണം
  • വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില -2 തണ്ട് 

ചെമ്മീന്‍, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് പുരട്ടിവെക്കുക. ചട്ടി ചൂടാക്കി ചെമ്മീനും കുടംപുളിയും ചുവന്നുള്ളി ചതച്ചതും ഇട്ട് വേവിക്കുക. (വെള്ളം ചേര്‍ക്കരുത്). വെള്ളം വറ്റി വരുമ്പോള്‍ കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ചെയ്‌തെടുക്കുക. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Prawns shallot fry Kerala food recipe