വരട്ടിയും ഡ്രൈ ഫ്രൈ ചെയ്തുമൊക്കെ പോര്‍ക്ക് കഴിക്കുന്നവരുണ്ട്. തേങ്ങാക്കൊത്തൊക്കെ ചേര്‍ത്ത് പോര്‍ക്ക് ഒന്നു ഡ്രൈ റോസ്റ്റ് ചെയ്തു നോക്കാം
ചേരുവകള്‍
1. പോര്‍ക്ക് 1 കിലോ
2. മുളകുപൊടി 4 ടീസ്പൂണ്‍
3. മല്ലിപ്പൊടി 3 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
5. ഗരംമസാല 2 ടീസ്പൂണ്‍
6. കുരുമുളകുപൊടി 2 ടീസ്പൂണ്‍
7. പച്ചമുളക് 4 എണ്ണം
8. ഇഞ്ചി ഒരു വലിയ കഷണം
9. വെളുത്തുള്ളി 15 എണ്ണം
10. തേങ്ങാക്കൊത്ത് 1 കപ്പ്
11. ചെറിയുള്ളി 2 കപ്പ്
12. കറിവേപ്പില 2 തണ്ട്
13. ഉപ്പ്, എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
മുറിച്ച് വൃത്തിയാക്കിയ പോര്‍ക്കില്‍ കുറച്ച് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, ചെറിയുള്ളി അരിഞ്ഞത്, പച്ചമുളക് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ കേള്‍ക്കുമ്പോള്‍ ഓഫ് ചെയ്യുക.ഒരു പാന്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ വഴറ്റിയിട്ട് ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വഴറ്റുക. അതിലേക്ക് പച്ചമുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പോര്‍ക്ക് ചേര്‍ത്ത് വഴറ്റി, 20 മിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കുക.
Content Highlights: Pork dry roast recipe