ഴങ്ങളും പച്ചക്കറികളുമൊക്കെ പച്ചടി രുചിക്കൂട്ടുകളുടെ  ഭാഗമാകാറുണ്ട്. പക്ഷേ ഇതുവരെ ആരും സങ്കല്‍പ്പിക്കാതൊരു കോമ്പിനേഷനാണ് പാഷന്‍ ഫ്രൂട്ടും കറ്റാര്‍വാഴയും പ്രധാന ചേരുവയായിട്ടുള്ള പച്ചടി. പരീക്ഷണത്തിന് റെഡിയാണെങ്കില്‍ തയ്യാറാക്കിക്കോളൂ...

ചേരുവകള്‍:

1. പാഷന്‍ ഫ്രൂട്ട് - 2 എണ്ണം
2. കറ്റാര്‍വാഴ ലീഫ് - 1 എണ്ണം (ഇടത്തരം)
3. വെള്ളം - കാല്‍ക്കപ്പ്
4. ഉപ്പ് - ആവശ്യത്തിന്
5. പഞ്ചസാര - ആവശ്യത്തിന്
6. തേങ്ങാ - കാല്‍ മുറി
7. ജീരകം - ഒരു നുള്ള്
8. മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
9. തൈര് - കാല്‍ക്കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ കറ്റാര്‍വാഴ ഇല എടുത്ത് അതില്‍നിന്ന് ജെല്‍ ഇളക്കിയെടുക്കുക. അത് കാല്‍ക്കപ്പ് വെള്ളത്തില്‍ ഒരു നുള്ള് ഉപ്പിട്ട് തിളപ്പിക്കുക. ശേഷം ആ ജെല്‍ കഷണങ്ങള്‍ കോരിയെടുത്തു വയ്ക്കുക.

പാഷന്‍ ഫ്രൂട്ട് പഞ്ചസാരയിട്ട് ഇളക്കിവയ്ക്കുക. കാല്‍ മുറി തേങ്ങയെടുത്ത് ഒരുനുള്ള് ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

മിക്‌സ് ചെയ്ത പാഷന്‍ ഫ്രൂട്ട് അല്‍പ്പം വെള്ളത്തില്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് അരപ്പ് ചേര്‍ക്കുക. അതിലേക്ക് കറ്റാര്‍വാഴ ജെല്ലും ഇടുക. തിളയ്ക്കുമ്പോള്‍ ആവശ്യത്തിന് തൈര് ചേര്‍ത്ത് ഇറക്കിവച്ച്, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, കടുകുപൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത് താളിക്കുക.

Content Highlight: passion fruit with aloe vera pachadi