വേനലാണ്. ചൂടുകാലത്ത് വളരെ യോജിച്ച ഫലമാണ് പപ്പായ. പപ്പായ ജ്യൂസും ഐസ്‌ക്രീമും ഒക്കെ മടുത്തെങ്കില്‍ പപ്പായ പായസമായാലോ
ചേരുവകള്‍
- പഴുത്തപപ്പായ- ഒരു കിലോ
- ശര്‍ക്കര - 500 ഗ്രാം
- തേങ്ങ- മൂന്ന് കപ്പ്
- ഏലക്കാപ്പൊടി- ഒരു ടീസ്പൂണ്‍
- തേങ്ങ ചെറുതായി അരിഞ്ഞത് - നാല് ടീസ്പൂണ്‍
- നെയ്യ് - 50ഗ്രാം
തയാറാക്കുന്ന വിധം
പപ്പായ തൊലി കളഞ്ഞു മിക്‌സിയില്‍ അടിച്ചു വെക്കുക. തേങ്ങ തിരുമ്മി ഒന്നാം പാലും രണ്ടാം പാലും എടുക്കുക. ശര്‍ക്കര ഒരു കപ്പ് വെള്ളമൊഴിച്ചു ഉരുക്കി അരിച്ചു വെക്കുക. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പപ്പായ രണ്ടാം പാല്‍ എന്നിവ നന്നായി യോജിപ്പിച്ചു അടുപ്പില്‍ വെച്ച് വേവിക്കുക. 10മിനിറ്റിനു ശേഷം ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇറക്കി വെക്കുക. ഒരു ഫ്രൈ പാന്‍ അടുപ്പത്തു വെച്ച് നെയ്യൊഴിച്ച് തേങ്ങാകൊത്തു വറുക്കുക. വേവിച്ചു വെച്ച പായസത്തിലേക്ക് തേങ്ങാക്കൊത്ത്, ഏലക്കപൊടി എന്നിവ ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
കേരള സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍
Content Highlights: Papaya Payasam