കേരളീയ സദ്യകളില്‍ കേമനാണ് പച്ചടി. തക്കാളി, മാങ്ങ എന്നിവ കൊണ്ടെല്ലാം ഈ വിഭവം തയ്യാറാക്കാം പച്ചത്തക്കാളി ഉപയോഗിച്ച് കൊണ്ടുള്ള പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം

ചേരുവകള്‍

  1. പച്ചത്തക്കാളി- 250 g
  2. തേങ്ങ ചിരകിയത് - 1/2 കപ്പ്
  3. ചുവന്നുള്ളി - 5-6 എണ്ണം
  4. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
  5. തൈര് - 1/2 കപ്പ്
  6. പച്ചമുളക് - 2 എണ്ണം
  7. കറിവേപ്പില - 2 തണ്ട്
  8. ജീരകം - 1/2  ടീസ്പൂണ്‍
  9. കടുക് - 1 ടീസ്പൂണ്‍
  10. ഉപ്പ് - ആവശ്യത്തിന്
  11. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

എണ്ണയൊഴിച്ചു കടുക് പൊട്ടിച്ച് അതിലേക്ക് അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, 1 പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. തക്കാളി വെന്ത് വരുമ്പോള്‍ അതിലേക്ക് തേങ്ങാ, പച്ചമുളക്, ജീരകം എന്നിവ അരച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് നന്നായി ഉടച്ച തൈര് കൂടി ചേര്‍ത്ത് തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം

Content Highlights: Pachadi recipe