ണസദ്യയില്‍ പ്രധാനമായ കാളന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

 1. പച്ച നേന്ത്രക്കായ്- തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കിയത് ഒന്ന് 
 2. ചേന- തൊലികളഞ്ഞ് വൃത്തിയാക്കിയത് 3 കഷണം, 
 3.  തേങ്ങ തിരുമ്മിയത് -ഒരു കപ്പ്, 
 4. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍, 
 5. മുളകുപൊടി- കാല്‍  ടീസ്പൂണ്‍, 
 6. ജീരകം -കാല്‍ ടീസ്പൂണ്‍, 
 7. കടുക്- അര ടീസ്പൂണ്‍, 
 8. വറ്റല്‍ മുളക്- മൂന്നെണ്ണം, 
 9. തൈര് -കാല്‍ ഗ്ലാസ്, 
 10. ഉപ്പ്- ആവശ്യത്തിന്, 
 11. വെള്ളം- ആവശ്യത്തിന്, 
 12. വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
 13. ഉലുവപ്പൊടി- ഒരല്പം. 

തയ്യാറാക്കുന്ന വിധം 

ഒരു മണ്‍ചട്ടിയില്‍ ഉപ്പും മഞ്ഞപ്പൊടിയും നേന്ത്രക്കായ, ചേന എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. തേങ്ങയും ജീരകവും അരച്ചെടുത്ത് ഇതില്‍ ചേര്‍ത്തിളക്കുക, ശേഷം തിളക്കുമ്പോള്‍ തൈര് ചേര്‍ത്ത് വാങ്ങുക. എന്നിട്ട്  ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിക്കുക അതില്‍ കടുക്, ഉലുവ, കറിവേപ്പില, വറ്റല്‍മുളക്, മുളകുപൊടി എന്നിവ താളിച്ച് ഒഴിക്കുക. 

Content Highlights: Onam Sadhya recipes kalan nadan food