പുറത്ത് മഴയുടെ തണുപ്പാണ്. നാടന്‍ ചേരുവകള്‍ ചേര്‍ന്ന രുചിയും എരിവും തരുന്ന രസം തയ്യാറാക്കിയാലോ, ദഹനത്തിനും ഉത്തമം.

ചേരുവകള്‍

 1. തക്കാളി- രണ്ട്
 2. പരിപ്പ്- ഒരു കപ്പ്
 3. കടുക്- ഒന്നര ടീസ്പൂണ്‍
 4. കറിവേപ്പില- ഒരു പിടി
 5. കുരുമുളക് പൊടി- പാകത്തിന്
 6. ഇഞ്ചി- ഒരു ടേബിള്‍സ്പൂണ്‍
 7. പച്ചമുളക്- രണ്ട്
 8. മല്ലിയില- രണ്ട് പിടി
 9. നെയ്യ്- രണ്ട് ടേബിള്‍സ്പൂണ്‍
 10. ജീരകം- ഒരു ടീസ്പൂണ്‍
 11. കാശ്മീരി ചില്ലി- രണ്ട് 
 12. ഉപ്പ്- പാകത്തിന്
 13. കായം- പാകത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് നന്നായി വേവിച്ച് മാറ്റി വയ്ക്കാം. ഇനി ഒരു പാന്‍ ചൂടാകുമ്പോള്‍ അതില്‍ നെയ്യ്് ഒഴിക്കുക. ചറിയ കഷണങ്ങളാക്കിയ തക്കാളി, കാശ്മീരി ചില്ലി, ഇഞ്ചി, മല്ലിയില  എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. തക്കാളി ഉടഞ്ഞ് തുടങ്ങുമ്പോള്‍ പാകത്തിന് ഉപ്പ് ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച പരിപ്പ് ചേര്‍ത്ത് അഞ്ച് മിനിറ്റ് നന്നായി വേവിക്കുക. ഇനി മറ്റൊരു പാനില്‍ ബാക്കി നെയ്യൊഴിച്ച് അതില്‍ ജീരകം, കടുക്, കറിവേപ്പില, കായം, കുരുമുളക് പൊടി എന്നിവയിട്ട് കടുക് പൊട്ടുമ്പോള്‍ ആദ്യം തയ്യാറാക്കി വച്ച കൂട്ടിന് മുകളില്‍ ഒഴിക്കാം. ചോറിനും ഇഡ്ഡലിക്കുമെല്ലാം ഒപ്പം കഴിക്കാം. ചൂടോടെ കുടിക്കുകയും ചെയ്യാം.

Content Highlights: Nadan rasam recipe