ണിനൊപ്പം കഴിക്കാൻ മുളപ്പിച്ച പയറും മുരിങ്ങയിലയും കൊണ്ടുള്ള തോരൻ തയ്യാറാക്കിയാലോ

ചേരുവകൾ

 1. മുളപ്പിച്ച പയർ -200ഗ്രാം,
 2. മുരിങ്ങയില -ഒരു കപ്പ്,
 3. തേങ്ങ- അര കപ്പ്,
 4. പച്ചമുളക് -മൂന്ന്,
 5. ജീരകം -അര ടീസ്പൂൺ,
 6. വെളുത്തുള്ളി- രണ്ടെണ്ണം,
 7. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ,
 8. വറ്റൽമുളക് -രണ്ടെണ്ണം,
 9. ഉപ്പ്- പാകത്തിന്
 10. കടുക് -അര സ്പൂൺ,
 11. വെളിച്ചെണ്ണ -2 സ്പൂൺ,
 12. ഉഴുന്ന്- ഒരു സ്പൂൺ,
 13. വെള്ളം- കാൽ ഗ്ലാസ് ,
 14. കറിവേപ്പില- രണ്ട് തണ്ട്.

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കണം. അതിൽ കടുക്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇടുക, അതിനുശേഷം പയറും മുരിങ്ങ ഇലയും അതിലേക്ക് ഇടുക. ശേഷം കാൽ ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ഇട്ടു വേവിക്കുക. മിക്സിയിൽ തേങ്ങയും, ജീരകവും, വെളുത്തുള്ളി, മഞ്ഞപ്പൊടിയും, പച്ചമുളകും ചതച്ചെടുക്കുക. നല്ലതുപോലെ വേവ് ആകുമ്പോൾ ഈ അരപ്പ് ചേർക്കുക.തീ കുറച്ചു പാകം ചെയ്യുക. അല്പം കഴിഞ്ഞ് അടുപ്പിൽ നിന്ന് മാറ്റി ഇളക്കി വാങ്ങി വെക്കുക.

Content Highlights:mulappicha payar muringa ila thoran kerala nadan recipes for lunch