ഞ്ചിന് മെക്‌സിക്കന്‍ രുചികള്‍ ഒരുക്കിയാലോ, ക്യുവേഡ് ചില്ലിയന്‍ ഫിഷ് തയ്യാറാക്കാം

ചേരുവകള്‍

  1. വെളുത്തുള്ളി- 20 ഗ്രാം
  2. ദശകട്ടിയുള്ള മീന്‍- 250ഗ്രാം
  3. തേന്‍- രണ്ട് ടേബിള്‍ സ്പൂണ്‍
  4. ഓയിസ്റ്റര്‍ സോസ്- 20 മില്ലി
  5. സോയ സോസ്- 10 മില്ലി
  6. മുളകുപൊടി- 20 ഗ്രാം
  7. ഇഞ്ചി നുറുക്കിയത്- 10 ഗ്രാം
  8. ഉരുളക്കിഴങ്ങ്- 150 ഗ്രാം
  9. ബട്ടര്‍- അല്‍പം

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയായി കഴുകി ഈര്‍പ്പം നന്നായി മാറ്റണം. വെളുത്തുള്ളി ചെറുതായി നറുക്കിയതും  തേനും ഓയിസ്റ്റര്‍ സോസും സോയ സോസും മുളകുപൊടിയും ഇഞ്ചി നുറുക്കിയതും ചേര്‍ത്തിളക്കി മിശ്രിതമാക്കാം. ഇത് മീനില്‍ നന്നായി പുരട്ടണം. ഇനി ഇത് ഫ്രിഡ്ജില്‍ വയ്ക്കാം. 24 മണിക്കൂറിന് ശേഷം പുറത്തെടുത്ത് അല്‍പം ബട്ടര്‍ പുരട്ടി ഗ്രില്‍ ചെയ്‌തെടുക്കാം. ഉരുളക്കിഴങ്ങ് കനം കുറഞ്ഞ കഷണങ്ങളാക്കി എണ്ണയില്‍ ഫ്രൈചെയ്‌തെടുക്കാം. ഇതില്‍ അല്‍പം ബട്ടറും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി മീനിനൊപ്പം കഴിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Mexican Cured chilean fish recipes