മത്തി മണം പലര്‍ക്കും ഇഷ്ടമല്ലെങ്കിലും മത്തി രുചിയുടെ ഇഷ്ടക്കാരാണ് നമ്മളില്‍ ഭൂരിഭാഗവും. മത്തിയും കുരുമുളകും ചേര്‍ത്ത് വ്യത്യസ്തമായ മത്തി പെപ്പര്‍ ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌

നോക്കാം.

ചേരുവകള്‍ 

മത്തി - അഞ്ചെണ്ണം
ചുവന്നുള്ളി - പത്തെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം 
വെളുത്തുള്ളി - 5 അല്ലി
കുരുമുളകുപൊടി - 4 ടീസ്പൂണ്‍ 
പച്ചമുളക് - 3 
മഞ്ഞള്‍പൊടി - മുക്കാല്‍ ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 
ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. നല്ല വണ്ണം പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത ഈ അരപ്പ് വെട്ടിക്കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മത്തിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അരപ്പു പിടിക്കാനായി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം വറുത്തെടുക്കാം. 

Content Highlights: Mathi pepper fry, lunch special , sardine special, easy fish recipe, easy fish fry