റികളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ഇഷ്ടപ്പടാത്തവര്‍ ആരുമുണ്ടാവില്ല.  മാമ്പഴവും കയ്പ്പക്കയും ചേര്‍ത്തൊരു കറി തയ്യാറാക്കിയാലോ. കയ്പ്പക്ക ചേര്‍ക്കുന്നുണ്ടെങ്കിലും മധുരമാണ് ഈ കറിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ചേരുവകള്‍

  1. മാമ്പഴം     3 
  2. പാവയ്ക്ക    1 ചെറുത് ( 1/2 കപ്പോളം )
  3. തേങ്ങാ     3/4 കപ്പ് 
  4. വറ്റല്‍മുളക്     5-8
  5. വാളന്‍ പുളി     ഒരു ചെറു നെല്ലിക്ക യോളം 
  6. ഉഴുന്ന്             ഒന്നര ടീസ്പൂണ്‍ 
  7. ശര്‍ക്കര        ഒന്നര ടേബിള്‍ സ്പൂണ്‍ 
  8. കടുക്,  കറിവേപ്പില,  ഉലുവ,എണ്ണ - താളിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക കഷ്ണങ്ങളില്‍ ഉപ്പ് പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക. ശേഷം പിഴിഞ്ഞെടുത്തു ഒരു അര കപ്പ് വെള്ളത്തില്‍ പകുതി വേവും വരെ വേവിക്കുക. എന്നിട്ട് ഈ വെള്ളം ഊറ്റിക്കളയുക.മാമ്പഴം വലിയ കഷ്ണങ്ങളാക്കി ഉപ്പും ശര്‍ക്കരയും ചേര്‍ത്ത് ഒരു കപ്പ് വെള്ളമൊഴിച്ചു നന്നായി തിളപ്പിക്കുക... 
തിളച്ചു വരുമ്പോള്‍ പാവയ്ക്ക കഷ്ണങ്ങള്‍ ചേര്‍ക്കാം.... 

അതേ സമയം,  ഉഴുന്നും വറ്റല്‍മുളകും അല്‍പ്പം എണ്ണയില്‍ ചുവക്കെ വറുക്കുക..ഇതും  തേങ്ങയും വാളന്‍ പുളിയും ഒരുമിച്ചു അല്പം തരുതരുപ്പായി അരച്ചെടുക്കുക. മാമ്പഴം കൂട്ട് വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക... 
വാങ്ങി വെച്ചതിനു ശേഷം കടുകും ഉലുവയും കറിവേപ്പിലയും താളിച്ചു ചേര്‍ക്കാം. മാമ്പഴത്തിന്റെ മധുരം അനുസരിച്ചു ശര്‍ക്കരയുടെ അളവ് ക്രമീകരിക്കുക.....