മാങ്ങാക്കാലമായി തുടങ്ങി. പച്ചമാങ്ങ കൊണ്ട് വ്യത്യസ്തമായൊരു സാലഡ് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ കളർഫുൾ ആയി മാം​ഗോ സൽസ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

പഴുത്ത മാങ്ങ- 3
ചുവന്ന കാപ്സിക്കം-1
സവോള- അരകപ്പ്
മല്ലിയില- കാൽ കപ്പ്
ചുവന്നമുളക്- 1
നാരങ്ങ- 1
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ മാങ്ങയും കാപ്സിക്കവും സവോളയും മല്ലിയിലയും മുളകും ചെറുതായി അരിഞ്ഞുവച്ചത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരുനാരങ്ങയുടെ നീര് മുഴുവൻ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട് വീണ്ടും ഇളക്കുക. പത്തുമിനിറ്റിനു ശേഷം ഉപയോ​ഗിക്കാം.

Content Highlights: Mango Salsa Recipe