ച്ചമാങ്ങ വേവിക്കാതെ, രുചിയൊട്ടും നഷ്ടമാകാതെ മാങ്ങാ അച്ചാര്‍ തയ്യാറാക്കാം

  1. പച്ചമാങ്ങ- ഒരു കിലോ
  2. കടുക്- 100 ഗ്രാം
  3. ഉലുവ- 10ഗ്രാം( അല്‍പം)
  4. ഉപ്പ്- പാകത്തിന്
  5. മുളക്‌പൊടി- നാല് ടീസ്പൂണ്‍
  6. കാശ്മീരി ചില്ലി- അല്‍പം( അച്ചാറിന് നിറം നല്‍കാന്‍)
  7. മഞ്ഞള്‍പ്പൊടി- ഒന്നര ടീസ്പൂണ്‍
  8. കായം- ഒരു ടീസ്പൂണ്‍
  9. എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. ഇനി ഇതിനെ ഒരു ബൗളില്‍ ഇട്ട് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഇളക്കി ഒരു രാത്രി വയ്ക്കാം.

ഇനി ഉലുവ എണ്ണയില്‍ വറുത്ത് പൊടിച്ചെടുക്കാം, ഒപ്പം കടുകും പൊടിച്ചെടുക്കണം. ഇനി ഈ പൊടികളും മുളക് പൊടിയും അല്‍പം കാശ്മീരിചില്ലിയും തയ്യാറാക്കി വച്ചിരിക്കുന്ന മാങ്ങയില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മൂന്നോ നാലോ മണിക്കൂര്‍ ഇങ്ങനെ വയ്ക്കാം( ഒരു ദിവസം വയ്ക്കുന്നതാണ് നല്ലത്). 

ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ കടുക് വറുക്കുക. ഇതിലേയ്ക്ക് കായവും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇനി ഇത് അടുപ്പില്‍ നിന്നിറക്കി തണുത്ത ശേഷം മാങ്ങാക്കൂട്ടിന് മുകളില്‍ ഒഴിക്കാം. എണ്ണ മാങ്ങയുടെ മുകളില്‍ വരെ നില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാങ്ങാ അച്ചാര്‍ റെഡി. 

Content Highlights: mango pickle with traditional recipe