അച്ചാര്‍ ഇല്ലാത്ത ഊണ് പലര്‍ക്കും അപൂര്‍ണമാണ്. നിരവധി അച്ചാറുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും വീട്ടിലുണ്ടാക്കുന്ന അച്ചാറിന്  രുചി  വേറെ തന്നെയാണ്. മാങ്ങാ കൊണ്ടുള്ള അച്ചാര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പരിചയപെടാം

ആവശ്യമുള്ള സാധനങ്ങള്‍

പുളിയുള്ള മാങ്ങ - ഒന്ന്
നല്ലെണ്ണ - രണ്ട് ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
പൊടിക്കായം - അര ടീസ്പൂണ്‍
കടുക് പൊടിച്ചത് - അര ടീസ്പൂണ്‍
ഉലുവ വറുത്തുപൊടിച്ചത് - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, പൊടിക്കായം, കടുക് പൊടിച്ചത്, ഉലുവ വറുത്തു പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി ചൂടാക്കുക. അടുപ്പില്‍ നിന്ന് വാങ്ങി വച്ച് ചൂടാറിയ ശേഷം മാങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

Content Highlights: Mango pickle preparation, pickle, kerala foods, easy food preparation,