നാവില്‍ പടരുന്ന മല്ലയിലയുടെ രസം. ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം തൊട്ടുകൂട്ടാനൊരു മല്ലിയില ചട്ണിയുണ്ടായാല്‍ രുചി ഒന്നുകൂടി കൂടും. രുചികരമായ മല്ലിയില ചട്ണി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.

മല്ലിയില നുറുക്കിയത്  -രണ്ട് കപ്പ്

പുതിനയില             - ഒരു കപ്പ്

ചെറുനാരങ്ങനീര്   - രണ്ട് ടേബിള്‍ സ്പൂണ്‍

വെള്ളം                       - രണ്ട് ടേബിള്‍ സ്പൂണ്‍

പഞ്ചസാര                  - ഒന്നര ടീസ്പൂണ്‍

ഉപ്പ്                                 - ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം 

പുതിനയിലയും മല്ലിയിലയും കഴുകി വെള്ളം വാര്‍ന്നു കഴിഞ്ഞാല്‍ ഉപ്പ് പഞ്ചസാര, ചെറുനാരങ്ങനീര്, പച്ചമുളക്, രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് അരയ്ക്കുക. അരച്ച ചട്ണി ഒരു ബൗളിലാക്കി അടച്ച് ഫ്രിഡ്ജില്‍ വച്ചാല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാന്‍ പറ്റും.

Content Highlights: malliyila chandni