റിഫ്രെഷിങ് ഫീല്‍ തരുന്ന എന്തെങ്കിലും കുടിക്കണമെന്ന് തോന്നുന്നുണ്ടോ. എങ്കില്‍ കോള്‍ഡ് കോഫി പരീക്ഷിച്ചാലോ. അധികം ചേരുവകളൊന്നുമില്ലാതെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന രണ്ട് കോള്‍ഡ് കോഫികള്‍ 

1. ലാ ലാറ്റെ കോള്‍ഡ് കോഫി

ചേരുവകള്‍

  1. കോഫി
  2. ആല്‍മണ്ട് മില്‍ക്ക്

തയ്യാറാക്കുന്ന വിധം

കോഫി തയ്യാറാക്കി അത് തണുക്കാന്‍ വയ്ക്കാം. ഇനി ഇതിനെ ഐസ് ക്യൂബ് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഐസായിക്കഴിഞ്ഞാല്‍ ഈ കോഫി ക്യൂബ്‌സ് സെര്‍വിങ് ഗ്ലാസിലേയ്ക്ക് മാറ്റാം. ഇനി തണുപ്പിച്ച ആല്‍മണ്ട് മില്‍ക്ക് ഒഴിച്ച് കുടിച്ചോളൂ.

2. സ്വീറ്റ് ബനാന ഫ്രാപ്പി

ചേരുവകള്‍

  1. തണുപ്പിച്ച കോഫി- രണ്ട് കപ്പ്
  2. ചോക്ലേറ്റ് ഐസ്‌ക്രീം- ഒരു കപ്പ്
  3. വാഴപ്പഴം- ഒന്ന്
  4. ചോക്ലേറ്റ് പൗഡര്‍- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറില്‍ നല്ല സ്മൂത്താകുന്നതുവരെ അടിച്ചെടുക്കുക. ഇനി ഗ്ലാസുകളില്‍ പകര്‍ന്ന് ചോക്ലേറ്റ് പൗഡര്‍ വിതറി അലങ്കരിക്കാം.

Content Highlights: Make Refreshing Coffee Drinks At Home