മാവിന്റെ തളിരില കൊണ്ട് ജ്യൂസ് തയ്യാറാക്കിയാലോ. ദാഹമകറ്റാനും രോഗപ്രതിരോധ ശക്തിക്കും വളരെ നല്ലതാണ് ഈ പാനീയം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമാകും.
ചേരുവകള്‍
- മാവിന്റെ തളിരില- ഒരുപിടി
- പുതിനയില- രണ്ട്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ചെറുനാരങ്ങ - ഒന്ന്
- ഉപ്പ് / പഞ്ചസാര- പാകത്തിന്
തയ്യാറാക്കുന്ന വിധം
മാവില, പുതിനയില, ഇഞ്ചി, എന്നിവ മിക്‌സില്‍ അടിച്ചെടുത്ത് ഒരു പാത്രത്തില്‍ അരിച്ചെടുക്കുക. ശേഷം ചെറുനാരങ്ങാ നീര് ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി പഞ്ചസാരയോ, ഉപ്പോ ചേര്‍ത്ത് നന്നായി ഇളകി കുടിക്കാം. തണുപ്പ് വേണമെങ്കില്‍ ഐസ് ക്യൂബ് ചേര്‍ക്കാം.
കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍
Content Highlights: Maavila Juice recipe