ല്ലാ കാലാവസ്ഥയിലും നമ്മുടെ ഭക്ഷണരീതികള്‍ ഒരു പോലെ തന്നെയാണ്. എന്നാല്‍ കാലവസ്ഥയ്ക്കനുസരിച്ച് ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വേനലില്‍ ശരീരത്തിന് തണുപ്പു നല്‍കുന്ന ഭക്ഷണമാണ് നല്ലത്. പുറത്തെ ചൂടില്‍ ഉരുകുമ്പോള്‍ ആരോഗ്യവും രുചിയും ഒരുപോലെ നല്‍കുന്ന പുതിനച്ചോറ് പരീക്ഷിച്ചാലോ

ചേരുവകള്‍

 1. തേങ്ങ ചിരവിയത്- അരക്കപ്പ്
 2. ചൂടുവെള്ളം- കാല്‍ക്കപ്പ്
 3. ബസ്മതി റൈസ്- അരക്കപ്പ്
 4. പുതിനയില- അരക്കപ്പ്
 5. മല്ലിയില- അരക്കപ്പ്
 6. വെളുത്തുള്ളി- രണ്ടല്ലി
 7. പച്ചമുളക്- ഒന്ന്
 8. നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
 9. സവാള- ഒന്ന്
 10. കറുവാപ്പട്ട- ഒരു കഷണം
 11. ഏലയ്ക്ക- രണ്ടെണ്ണം
 12. കുരുമുളക്- അല്‍പം
 13. ജീരകം- അര ടീസ്പൂണ്‍
 14. ചൂടുവെള്ളം- രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ചൂടുവെള്ളവും തേങ്ങയും യോജിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം തേങ്ങയിലുള്ള വെള്ളം പിഴിഞ്ഞു കളയണം. മറ്റൊരു പാത്രത്തില്‍ കഴുകിയ അരി 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കാം. മിക്‌സിയില്‍ പുതിനയില, മല്ലിയില, വെളുത്തുള്ളി, പച്ചമുളക്, തേങ്ങ എന്നിവ ഒന്ന് ഒതുക്കി എടുക്കാം. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ കറുവാപ്പട്ട, ഏലയ്ക്ക, കുരുമുളക്, ജീരകം എന്നിവ വഴറ്റുക. ശേഷം സവാള ചേര്‍ത്ത് വഴറ്റാം. ഇനി അരച്ചുവച്ച ചേരുവകളും ചേര്‍ത്ത് ഇളക്കണം. പച്ചമണം മാറിയാല്‍ ഇതിലേക്ക് കുതിര്‍ത്തു വച്ച് അരി ചേര്‍ക്കാം. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിക്കാം. ചോറ് പാകത്തിന് വെന്താല്‍ ചൂടോടെ വിളമ്പാം. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം. 

Content Highlights: Lunch Recipes Puthina Choru healthy food