ചിക്കനും ലെമണ്‍ സോഡയും, രണ്ടും തമ്മില്‍ എന്താണ് ബന്ധമെന്നാണോ, അതറിയാന്‍ വ്യത്യസ്തമായ ചിക്കന്‍ ഇന്‍ ലെമണ്‍ സോഡ പരീക്ഷിക്കാം

ചേരുവകള്‍

  1. ചിക്കന്‍ എല്ലില്ലാതെ കഷണങ്ങളാക്കിയത്- ആറ്
  2. വെളുത്തുള്ളി അരച്ചത്- ഒന്നര ടേബിള്‍ സ്പൂണ്‍
  3. ഒലീവ് ഓയില്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
  4. ചെറുനാരങ്ങാനീര്- രണ്ട് ടേബിള്‍സ്പൂണ്‍
  5. ഓറഞ്ച് നീര്- ഒരു ഓറഞ്ചിന്റെ പകുതി
  6. ഉപ്പ്, കുരുമുളക്- പാകത്തിന്
  7. ഒറിഗാനോ തൈം- ഒരു ടീസ്പൂണ്‍
  8. മല്ലിയില, സ്പ്രിങ് ഒനിയന്‍- രണ്ട് ടേബിള്‍ സ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ ഫോര്‍ക്ക് കൊണ്ട് വരയുക. ശേഷം മല്ലിയിലയും സ്പ്രിങ് ഒനിയനും ഒഴികെയുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് അത് ചിക്കനില്‍ നന്നായി പുരട്ട് ഒരു മണിക്കൂര്‍ വയ്ക്കുക. ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ ബേക്കിങ് ഡിഷില്‍ നിരത്തിവച്ച് പ്രീഹീറ്റ് ചെയ്ത ഓവനില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക. ഇടയ്ക്ക് ഒന്ന് മറിച്ചിടണം. ഇനി പുറത്തെടുത്ത് സ്പ്രിങ് ഒനിയനും മല്ലിയിലയും ചേര്‍ത്ത് ചൂടോടെ കഴിക്കാം

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Lemon Soda Chicken Recipe