ച്ചക്ക് ലഞ്ച് വേഗത്തില്‍ വേഗത്തില്‍ തയ്യാറാക്കണോ, എങ്കില്‍ ലെമണ്‍ റൈസ് പരീക്ഷിക്കാം. 

ചേരുവകള്‍

  1. ബസ്മതി റൈസ്-  വേവിച്ചത്‌, രണ്ട് കപ്പ്
  2. മഞ്ഞള്‍- 10 ഗ്രാം
  3. കറിവേപ്പില- 10 എണ്ണം
  4. ഉപ്പ്- പാകത്തിന്
  5. നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
  6. നാരങ്ങാനീര്- 100 മില്ലി
  7. പീനട്ട്‌സ്- 25 ഗ്രാം
  8. കടുക്- രണ്ട് നുള്ള്
  9. വറ്റല്‍മുളക്- രണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കടുക് ഇട്ട് വറുക്കുക. ഇതില്‍ പീനട്ട്‌സ്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയിട്ട് വീണ്ടും വഴറ്റുക. ഇനി പാകത്തിന് ഉപ്പും മഞ്ഞളും ചേര്‍ക്കാം.  ഇതിലേക്ക് വേവിച്ചുവച്ച ചോറ് ചേര്‍ത്ത് നന്നായി ഇളക്കാം. ശേഷം നാരങ്ങാനീരും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കാം. ചൂടോടെ കഴിക്കാം.

Content Highlights: Lemon rice recipe