കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. എളുപ്പത്തിൽ അധികം മിനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ?
ചേരുവകൾ
സൺഫ്ളവർ ഓയിൽ- 1 ടേബിൾസ്പൂൺ
കടുക്- ഒന്നര ടീസ്പൂൺ
ഉഴുന്നു പരിപ്പ്- ഒന്നര ടീസ്പൂൺ
ചനാപരിപ്പ്- ഒന്നരടീസ്പൂൺ
ചുവന്നമുളക്- 4
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ബസ്മതി റൈസ്- 400 ഗ്രാം
തിളപ്പിച്ച വെള്ളം- ഒരു ലിറ്റർ
നാരങ്ങാനീര്- മൂന്ന് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ മീഡിയം ചൂടിൽ എണ്ണ ചൂടാക്കുക. ശേഷം കടുകു വറുത്ത് ഉഴുന്നു പരിപ്പും ചനാപരിപ്പും ചുവന്നമുളകും ചേർത്തിളക്കുക. ഒരു മിനിറ്റോളം വഴറ്റിയതിനുശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ബസ്മതി റൈസ് ചേർക്കാം. വെള്ളം ചേർത്ത് തളിപ്പിച്ച് മൂടി വച്ച് വേവിക്കാം. അരി വെന്തുകഴിഞ്ഞാൽ നാരങ്ങാനീരൊഴിക്കാം.
Content Highlights: lemon rice recipe