നല്ലൊരു ഊണും അതിനൊപ്പം നല്ല അച്ചാറും ഉണ്ടെങ്കില്‍ പിന്നൊന്നും വേണ്ട. ഉപ്പേരിക്കും, സാമ്പാറിനും ഉപയോഗിക്കുന്ന വെണ്ടയ്ക്ക കൊണ്ട് രുചികരമായ അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ ചേരുവകള്‍ 

 1. വെണ്ടയ്ക്ക- 1/4 കിലോ
 2. കടുക് - 1 ടേബിള്‍സ്പൂണ്‍
 3. ഇഞ്ചി പേസ്റ്റ് - 1 ടിസ്പൂണ്‍
 4. വെളുത്തുള്ളി - 10, 12 എണ്ണം
 5. പച്ചമുളക് - 4
 6. സവാള - 1 എണ്ണം
 7. ഉപ്പ് - പാകത്തിന്
 8. മുളക്‌പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
 9. 1പുളിവെള്ളം - 1/4 കപ്പ്
 10. കറിവേപ്പില - 2 തണ്ട്
 11. എണ്ണ

തയ്യാറാക്കുന്ന വിധം :

ഒരു ഫ്രൈയിങ് പാനില്‍ ഓയില്‍ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്കു പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേര്‍ത്ത് ഒന്ന് വഴറ്റുക. ശേഷം വെണ്ടയ്ക്ക ഇടത്തരം കഷ്ണങ്ങള്‍ ആക്കിയത് ചേര്‍ക്കുക. ഒന്ന് കൂടി വഴറ്റി എടുക്കാം. മുളക്‌പൊടിയും, പുളിവെള്ളവും ചേര്‍ക്കുക. ഒന്ന് തിളച്ചു കഴിഞ്ഞാല്‍ കറിവേപ്പില ഇട്ട് വാങ്ങി വെക്കാം

Content Highlights: ladies finger pickle recipe easy pickle recipes