കോവയ്ക്ക അത്ര പ്രിയമുള്ള പച്ചക്കറിയൊന്നുമല്ല പലര്‍ക്കും. എന്നാല്‍ ടേസ്റ്റിയായി ഉണ്ടാക്കാന്‍ വഴികളുണ്ട്. കോവയ്ക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കിയാലോ.. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കഴിക്കും.

ചേരുവകള്‍

 1. കോവയ്ക്ക ചരിച്ച് മുറിച്ചത്- ഒരു കപ്പ് 
 2. സവാള- ഒരെണ്ണം ചെറുതായരിഞ്ഞത്,
 3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍ 
 4. മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
 5. മുളക് പൊടി- ഒരു ടീസ്പൂണ്‍  
 6. കുരുമുളക് പൊടി- അര ടീസ്പൂണ്‍ 
 7. ഖരം മസാല-  അര ടീസ്പൂണ്‍
 8. വെളിച്ചെണ്ണ- ആവശ്യത്തിന് 
 9. ഉപ്പ്- പാകത്തിന് 
 10. കറിവേപ്പില-  രണ്ട് തണ്ട് 
 11. ഉണക്കമുളക് ചതച്ചത്- ഒരു ടീസ്പൂണ്‍   

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഉണക്കമുളക് ചതച്ചതും ചേര്‍ത്ത് മൂക്കുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റി ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മൂക്കുമ്പോള്‍ പൊടികളെല്ലാം ഒന്നില്‍ പിറകെ ഒന്നായി ഇട്ട് വഴറ്റി അതിലേക്ക് കോവയ്ക്ക ചേര്‍ത്ത് അടച്ചു വെച്ച് ചെറിയ ചൂടില്‍ വേവിച്ചെടുക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക 5 മിനുട്ട് ഇങ്ങിനെ വേവിച്ച ശേഷം തുറന്ന് കറിവേപ്പിലയും അല്ലം പച്ചവെളിച്ചെണ്ണ തൂവിയശേഷം തീ ഓഫ് ചെയ്യുക കോവയ്ക്ക മെഴുക്കുപുരട്ടി റെഡി 

ഗൃഹലക്ഷ്മി വായനക്കാരുടെ പാചകക്കുറിപ്പുകള്‍

Content Highlights: Kovakka Mezhukkupuratty Recipe