പൂവരശിലയില്‍ പുഴുങ്ങിയ ഇഞ്ചിയും പച്ചമുളകും, കറിവേപ്പിലയും ആവാഹിച്ച മര്‍ദ്ദവമായ ഇഡലി..! തേങ്ങാച്ചമ്മന്തിയും, ഒരുപാട് കഷണങ്ങള്‍ ചേര്‍ത്ത് കുറുകിയ സാമ്പാറും ചൂട് ചായയും ചേര്‍ത്ത് വിളമ്പാം

ചേരുവകള്‍

  1. പച്ചരി - അഞ്ഞൂറ് ഗ്രാം
  2. ഉഴുന്ന് - 350 ഗ്രാം
  3. ഉലുവ - 3 ഗ്രാം
  4. ചോറ്/ അവല്‍ - ഒരു പിടി
  5. ഇഞ്ചി ചെറുതായി അരിഞ്ഞത് - 20 ഗ്രാം
  6. പച്ചമുളക് അരിഞ്ഞത് - 2
  7. കറിവേപ്പില അരിഞ്ഞത് - ആവശ്യത്തിന്
  8. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും വെവ്വേറെ ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഉലുവ, അവല്‍ അല്ലെങ്കില്‍ ചോറ് ചേര്‍ത്ത് നന്നായി അരച്ചെടുക്കാം. ഇതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് 12 മണിക്കൂര്‍ വെയ്ക്കാം. പിറ്റേന്ന് രാവിലെ ഇഡ്ഡ്‌ലി തട്ടില്‍ വേവിച്ചെടുക്കാം. വാഴയില ലഭ്യമാണെങ്കില്‍ തട്ടില്‍ വാഴയില വെച്ച് അതില്‍ മാവൊഴിച്ച് വേവിക്കാന്‍ വെയ്ക്കാം. കൊല്ലം ഇഡ്ഡ്‌ലി തയ്യാര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Pillai (@chef_pillai)

Content Highlights: kollam iddili recipe