ചില്ലി ചിക്കൻ ഇഷ്ടമില്ലാത്തവർ കുറവാണ്, ഇന്ന് ഊണിനൊപ്പം കേരള സ്റ്റൈൽ ചില്ലി ചിക്കൻ പരീക്ഷിച്ചാലോ

ചേരുവകൾ

 1. ചിക്കൻ- 500 ഗ്രാം
 2. മുളകുപൊടി- 20ഗ്രാം
 3. മഞ്ഞൾപൊടി- ഒരു ടീസ്പൂൺ
 4. അരിപ്പൊടി- 100 ഗ്രാം
 5. കോൺഫ്ളോർ- 10 ഗ്രാം
 6. ഇഞ്ചി- 20 ഗ്രാം
 7. വെളുത്തുള്ളി- മൂന്നെണ്ണം
 8. സവാള- നാലെണ്ണം
 9. സോയസോസ്- രണ്ട് ടീസ്പൂൺ
 10. ടൊമാറ്റോസോസ്- രണ്ട് ടീസ്പൂൺ
 11. ചില്ലിസോസ്- രണ്ട് ടീസ്പൂൺ
 12. സൺഫ്ളവർ ഓയിൽ- 500
 13. കാപ്സിക്കം- രണ്ട്
 14. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, അരിപ്പൊടി, കോൺഫ്ളോർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ യോജിപ്പിച്ച് മസാല തയ്യാറാക്കാം. ചിക്കൻ വൃത്തിയാക്കി ഈ മസാല പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം സൺഫ്ളവർ ഓയിലിൽ ചിക്കൻ പൊരിച്ചെടുക്കാം.

സവാള കഷണങ്ങളാക്കിയത് ബാക്കിയുള്ള ഓയിലിൽ തന്നെ വഴറ്റി എടുക്കാം. സവാള ബ്രൗൺ നിറമാകുന്നതിന് മുമ്പ് കുറച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് കാപ്സിക്കം കഷ്ണങ്ങളാക്കിയത് ചേർക്കാം. ഇനി സോസുകളെല്ലാം ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കം. ഇനി ഇത് നന്നായി ഇളക്കി യോജിപ്പിച്ച് അൽപസമയം കൂടി വേവിക്കാം. ഇനി അടുപ്പിൽ നിന്ന് ഇറക്കി ചൂടോടെ കഴിക്കാം.

കൂടുതൽ പാചകക്കുറിപ്പുകൾ അറിയാൻ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Kerala Style Chilly Chicken recipe