യനാട് കല്‍പറ്റയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ ഊണിന് പേരുകേട്ടൊരു വീടുണ്ട് ശ്രുതി മെസ്. ഇവിടെ ഊണിനൊപ്പം ഫേമസ് അച്ചാറുകളാണ്. കാന്താരി മുളകുമുതല്‍ പനിനീര്‍പ്പൂവു വരെ അച്ചാറായി മുന്നിലെത്തും. എന്ത് കിട്ടിയാലും അച്ചാറിട്ടു നോക്കിയാലോ എന്ന് ചിന്തിക്കുന്ന ആളാണ് മെസിന്റെ ഉടമ രാജനും ഭാര്യ ലീലയും. ഈര്‍ക്കിലി, ഓറഞ്ച് തൊലി തുടങ്ങി 200 ല്‍ അധികം അച്ചാറുകളാണ് ഇവിടെ ഉണ്ടാക്കി നല്‍കുന്നത്. ശ്രുതി മെസ്സിലെ ഫേമസ് ഈര്‍ക്കിലി അച്ചാര്‍ നമുക്കും പരീക്ഷിച്ചാലോ

ചേരുവകള്‍

  1. നല്ലെണ്ണ- 250 ഗ്രാം
  2. കടുക്- ഒരു ടീസ്പൂണ്‍
  3. അച്ചാര്‍പ്പൊടി- ആവശ്യത്തിന്
  4. പച്ചമുളക്- ആറെണ്ണം
  5. ഉലുവ- ഒരു ടീസ്പൂണ്‍
  6. മുളകുപൊടി- ഒരു ടീസ്പൂണ്‍
  7. കായം- ഒന്നരടീസ്പൂണ്‍
  8. പച്ചയീര്‍ക്കിലി- ഒരു കിലോ
  9. വിനാഗിരി, ഉപ്പ്- ആവശ്യത്തിന്
  10. ചൂടുവെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നല്ലെണ്ണയൊഴിച്ച് ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് ചെറിക കഷണങ്ങളാക്കിയ ഈര്‍ക്കിലി ഇട്ട് വഴറ്റുക. ശേഷം പച്ചമുളക്, അച്ചാര്‍പൊടി, ഉലുവ, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി പച്ചമണം മാറുമ്പോള്‍ ചൂടുവെള്ളം ചേര്‍ക്കാം. പത്ത് മിനിട്ട് തിളപ്പിച്ച ശേഷം കായവും മുളകുപൊടിയും ചേര്‍ക്കാം. ഇനി തീയണച്ച് പാകത്തിന് വിനാഗിരി ചേര്‍ത്ത് തണുത്ത് കഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റാ. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Kerala Naden recipe Eerkil pickle