കോവിഡിന്റെ രണ്ടാം വരവോ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുകയല്ലേ, ഇനി പച്ചക്കറികളൊക്കെ നട്ടാലോ, വീട്ടില്‍ തന്നെയുള്ള വിഭവങ്ങള്‍ കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഇന്ന് ഊണിന് പയര്‍ മെഴുക്കുവരട്ടി തയ്യാറാക്കിയാലോ

ചേരുവകള്‍

  1. അച്ചിങ്ങ പയര്‍- 200ഗ്രാം
  2. വറ്റല്‍മുളക് -നാലെണ്ണം
  3.   വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍, 
  4.  ചെറിയ ഉള്ളി തൊലി കളഞ്ഞത് -10 എണ്ണം 
  5.  കറിവേപ്പില- മൂന്ന്  തണ്ട്, 
  6.  ഉപ്പ് -ആവശ്യത്തിന്, 
  7.  വെള്ളം- കാല്‍ ഗ്ലാസ്

തയ്യാറാക്കുന്ന വിധം 

പയര്‍ ആദ്യം നന്നായി കഴുകി ചെറുതായി മുറിച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ പയറും ഉപ്പുമിട്ട് വെള്ളവും ചേര്‍ത്ത്  വേവിക്കുക, വെന്തതിനുശേഷം മാറ്റി വയ്ക്കാം. ഇനി മിക്‌സിയില്‍ ചെറിയ ഉള്ളിയും വറ്റല്‍മുളകും ചതച്ചെടുക്കുക.  ശേഷം ചീനചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഉള്ളിയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടിളക്കുക, ശേഷം വെന്ത പയര്‍  ചേര്‍ക്കുക.

Content Highlights: Kerala Naden Lunch Recipes