കുലാവി അഥവാ കറി പായസം അഥവാ ശർക്കരപായസം മലപ്പുറം കോഴിക്കോട് ജില്ലകളിൽ പ്രസിദ്ധമായ ഒരു വിഭവമാണ്. കുലാവി തയ്യാറാക്കിയാലോ?

ചേരുവകൾ

  1. ആണി ശർക്കര (Sugarcane Jaggery) രണ്ട്
  2. തേങ്ങ ഒരു മുറി
  3. മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഒരു കപ്പ്
  4. വെള്ളം നാല് ഗ്ലാസ്
  5. കശുവണ്ടി, കിസ്മിസ് ആവശ്യത്തിന്
  6. നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ആണി ശർക്കര ഉരുക്കിവെക്കുക. തേങ്ങ ചിരകി മാറ്റിവെക്കുക. അടിക്കട്ടിയുള്ള പത്രത്തിൽ നാല് ഗ്ലാസ്സ് വെള്ളമെടുത്ത് പൊടി അതിൽ നന്നായി കട്ട കെട്ടാതെ ഇളക്കിച്ചേർക്കുക. ഇത് അടുപ്പത്ത് വച്ച് ഇളക്കി കൊടുക്കുക. കുറുകിത്തുടങ്ങുമ്പോൾ
തേങ്ങയും ഉരുക്കിയ ശർക്കരയും ചേർത്ത് അടുപ്പിൽ കുറച്ച് സമയം കൂടി വെക്കണം. ശർക്കര ചേർക്കുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് ഒഴിക്കണം. നന്നായി കുറുകിയ പാകത്തിൽ ആയാൽ തീ അണയ്ക്കാം. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ മൂപ്പിച്ച് തയ്യാറാക്കിവെച്ച കുലാവിയിലേക്ക് ചേർത്താക്കാം.

Content Highlights: Kerala Nadan food recipe Kulaavi