ക്കയുടെ കാലമാണ്. ചക്കകൊണ്ട് ഒരുക്കുന്ന പല വിഭവങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കഴിക്കാന്‍ ഇഷ്ടമാകുന്ന ഇടിച്ചക്കത്തോരന്‍ തയ്യാറാക്കിയാലോ

ചേരുവകള്‍

 1. ഇടിച്ചക്ക തൊലികളഞ്ഞത്- ഒന്ന്
 2. മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
 3. തേങ്ങ ചിരവിയത്- അരക്കപ്പ്
 4. വറ്റല്‍ മുളക്- മൂന്നെണ്ണം
 5. സവാള ചെറുതായരിഞ്ഞത്- രണ്ടെണ്ണം
 6. പച്ചമുളക് ചെറുതായരിഞ്ഞത്- രണ്ടെണ്ണം
 7. ജീരകം- അര ടീസ്പൂണ്‍
 8. കടുക്- അര ടീസ്പൂണ്‍
 9. വെള്ള ഉഴുന്ന്- ഒരു ടീസ്പൂണ്‍
 10. കറിവേപ്പില- ആവശ്യത്തിന്
 11. കായം- അര ടീസ്പൂണ്‍
 12. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തൊലികളഞ്ഞ് വൃത്തിയാക്കിയ ഇടിച്ചക്ക കഷ്ണങ്ങള്‍ കുക്കറിലിട്ട് കാല്‍ക്കപ്പ് വെള്ളമൊഴിച്ച് രണ്ട് വിസില്‍ വരുന്നതു വരെ വേവിക്കുക. അല്‍പസമയത്തിന് ശേഷം ഫോര്‍ക്ക് ഉപയോഗിച്ച് ഇടിച്ചക്ക് നന്നായി ചതക്കുക. തേങ്ങ ചിരവിയതും കുറച്ച് പച്ചമുളകും ജീരകവും അല്‍പം വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം, ഉഴുന്ന്, വറ്റല്‍ മുളക് എന്നിവ താളിക്കുക. ശേഷം സവാളയും ബാക്കി പച്ചമുളകും ചേര്‍ത്ത് വഴണം. ഇതിലേക്ക് കറിവേപ്പിലയും കായം പൊടിച്ചതും തേങ്ങയരച്ചതും ഇടിച്ചക്കയും ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറുതീയില്‍ അല്‍പ നേരം കൂടി പാകം ചെയ്ത് ചൂടോടെ വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: kerala nadan food idichakka thoran recipe