ഒട്ടേറെ ഔഷധമൂല്യമുള്ള കഞ്ഞിതൂവ കര്‍ക്കിടകത്തിലെ പ്രധാന ഇലകറികളിലൊന്നാണ്. ചര്‍മ്മരോഗങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ക്കും ഈ ഇല ഔഷധമായി ഉപയോഗിക്കാറുണ്ട്. (കഞ്ഞിത്തൂവ അഥവാ ചൊറിയണം എന്ന ചെടിയുടെ ഇലകള്‍ പറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്ന സസ്യമാണ് ഇത്.)
ചേരുവകള്‍:
- കഞ്ഞിതൂവ ഇല- ആവശ്യത്തിന്
- പച്ചത്തേങ്ങ- ഒരു മുറി
- മുളകുപൊടി- പാകത്തിന്
- മഞ്ഞള്‍ പൊടി- പാകത്തിന്
- ഉപ്പ് - ആവശ്യത്തിന്
- ചെറിയുള്ളി - 4 എണ്ണം
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ മഞ്ഞളും മുളകും ഉപ്പിട്ട് തിളപ്പിക്കുക. അത് തിളയ്ക്കുന്ന സമയംകൊണ്ട് കുറച്ചു ചെറിയുള്ളിയും ഒരു മുറി പച്ചത്തേങ്ങയും നന്നായി അരച്ചെടുക്കുക. ഇത് കൂടെ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം കഴുകി വൃത്തിയാക്കിവെച്ച ഇലകള്‍ ഓരോന്നായി ഇട്ടുകൊടുക്കുക. ഒന്ന് ഇളക്കി കൊടുക്കുക. ഇല അധികം വേവാന്‍ പാടില്ല. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഇറക്കിവെക്കുക. കുറച്ച് ചെറിയുള്ളിയിട്ട് മൂപ്പിച്ച് ഈ കറിയിലേക്ക് ഒഴിക്കുക. കഞ്ഞിതൂവ കൊണ്ടൊരു സിമ്പിള്‍ കറി റെഡി.
വായനക്കാര്‍ക്കും റെസിപ്പികള്‍ പങ്കുവെക്കാം
Content Highlights: Kerala nadan curry, kanjithoova curry