ചേരുവകള്‍
കപ്പ - 1 കിലോ
സവാള - 1
ഇഞ്ചി - 1 ചെറിയ കഷണം
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ബീഫ് (എല്ലോടു കൂടിയത്) - അര കിലോ
മല്ലിപ്പൊടി - അര ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - അര മുറി
ചുവന്ന ഉള്ളി - 3 കഷണം
കറിവേപ്പില - 3 അല്ലി
പച്ചമുളക് - 3
വെളുത്തുള്ളി - 4 അല്ലി
ഇറച്ചി മസാല - ഒന്നര ടേബിള്‍ സ്പൂണ്‍
ഗരം മസാല പൗഡര്‍ - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിയ കപ്പ ഒരു സ്റ്റീല്‍ ചരുവത്തില്‍ എടുക്കുക. കപ്പ മുങ്ങിക്കിടക്കുന്ന അളവില്‍ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. കപ്പ ഉടഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
അടുത്തതായി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും നെടുകെ കീറിയ പച്ചമുളകും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരു ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാലയും കാല്‍ ടീസ്പൂണ്‍ ഗരം മസാല പൗഡറും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ഒരല്ലി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇറച്ചിയില്‍ നന്നായി അരപ്പു പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക.
അരപ്പു പിടിക്കാനായി മാറ്റി വച്ചിരിക്കുന്ന ഇറച്ചി അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
അടുത്തതായി, ചിരകിയ തേങ്ങയും ചെറുതായി നാലായി കീറിയ ചുവന്നുള്ളിയും ഒരല്ലി കറിവേപ്പിലയും പാനിലിട്ട് വറുക്കുക. തേങ്ങ സ്വര്‍ണ നിറമാകുമ്പോള്‍ ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞല്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഇറച്ചി മസാല, അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, അര ടേബിള്‍ സ്പൂണ്‍ മുളകുപൊടി എന്നിവ കൂടിയിട്ട് ഇളക്കുക.
Content Highlights: Kappa biriyaani recipe