മീനില്ലാത്ത് മീന്‍കറിയോ?. അങ്ങനെയുമുണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറി. അത്തരത്തിലൊരു ട്രേഡ് സീക്രട്ടുണ്ട് മലപ്പുറംകാര്‍ക്ക്. മീനില്ലെങ്കില്‍പ്പോലും പെട്ടെന്ന് വിരുന്നുകാര്‍ വന്നാല്‍ അവരുടെ മനസ്സ് കീഴടക്കാന്‍ പറ്റുന്ന തരത്തിലൊരു കറി. അതിന്റെ പേരാണ് മുളക് കറി

ചേരുവകള്‍

  1. കാന്താരി മുളക്- 30 എണ്ണം
  2. പുളിവെള്ളം- അരക്കപ്പ്
  3. തേങ്ങ- ഒന്ന്
  4. ഉപ്പ്- പാകത്തിന്
  5. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
  6. കടുക്, കറിവേപ്പില, വെളിച്ചെണ്ണ- താളിക്കാന്‍

തയ്യാറാക്കുന്ന വിധം

ചട്ടി ചൂടാകുമ്പോള്‍ അതിലേക്ക് പുളിവെള്ളമൊഴിച്ച് മഞ്ഞള്‍പ്പൊടി, രണ്ടാം തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കാന്താരിമുളക് നടുകീറി ചേര്‍ക്കുക. ഇത് നന്നായി തിളച്ച് കാന്താരി വെന്താല്‍ ഉപ്പ് ചേര്‍ക്കാം. ഇനി ഒന്നാം പാല്‍ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. തിളവന്നാല്‍ തീ കെടുത്താം. മറ്റൊരു പാനില്‍ കടുകും കറിവേപ്പിലയും താളിച്ച് കറിയുടെ മുകളില്‍ ഒഴിക്കാം. ചൂടോടെ വിളമ്പാം. 

കൂടുതല്‍ പാചകക്കുറിപ്പുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: kanthari mulaku curry for lunch