ഇടിച്ചക്കയും തേനും ചിക്കനും ചേര്‍ന്നൊരു വ്യത്യസ്ത വിഭവം. ഇടിച്ചക്ക ഹണി ചിക്കന്‍ പരീക്ഷിക്കാം
ചേരുവകള്‍
- നല്ല ചെറിയ ഇടിച്ചക്ക - ഒന്ന്
- മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
- കാന്താരി - 5 എണ്ണം ചതച്ചത്,
- ഉപ്പ് -ആവശ്യത്തിന്
- ചിക്കന്‍- 200 ഗ്രാം
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- മുളക് പൊടി ഒരു ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
- കുരുമുളക് പൊടി- അര ടീസ്പൂണ്‍
- ഖരം മസാല- അര ടീസ്പൂണ്‍
- കോണ്‍ഫ്‌ളോര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
- കാശ്മീരി മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
- ചെറിയ ഉള്ളി അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി, ഇഞ്ചി അറിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍ വീതം
- ചില്ലി ഫ്‌ളേക്ക്‌സ്- ഒരു ടേബിള്‍സ്പൂണ്‍
- ടൊമാറ്റോ സോസ്- മൂന്ന് ടേബിള്‍ സ്പൂണ്‍
- തേന്‍ - രണ്ട് ടീ സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക, മഞ്ഞള്‍പ്പൊടി, കാന്താരി മുളക്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് 10 മിനുട്ട് വെച്ച ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചു വെക്കുക. ചിക്കന്‍ മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഖരം മസാല എന്നിവ ന്നായി ചേര്‍ത്ത് ഇളക്കി 15 മിനിറ്റ് വെച്ചശേഷം വേവിക്കുക. വേവിച്ചു വെച്ച ഇടിച്ചക്കയും ഇറച്ചിയും' കോണ്‍ഫ്‌ളോറും മുളക് പൊടിയും മികസ് ചെയ്തതില്‍ ഇട്ട് ഉരുട്ടി എടുക്കുക 5 മിനറ്റ് സെറ്റാവാന്‍ വെക്കുക.
ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ഇടിച്ചക്കയും ചിക്കനും വരുത്തുകോരുക. അതേ എണ്ണയില്‍ കുറച്ച് കറിവേപ്പില വറുത്തു കോരുക. ശേഷം ഇഞ്ചി വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ഇട്ട് മൂക്കുമ്പോള്‍ ചില്ലി ഫ്‌ളേക്ക്‌സ് ഇടുക, ടൊമാറ്റോ സോസ് ചേര്‍ത്ത് രണ്ട് മിനുട്ട് ഇളക്കിയ ശേഷം വറുത്തു വെച്ച ഇടിച്ചക്കയും ചിക്കനും ചേര്‍ത്തിളക്കി തീ ഓഫ് ചെയ്ത ശേഷം തേന്‍ ചേര്‍ത്തിളക്കുക. വെളുത്ത എള്ളും കറിവേപ്പിലയും വെച്ച് അലങ്കരിക്കാം. ടൂത്ത് പിക്കില്‍ കോര്‍ത്ത് വെച്ച് സ്റ്റാര്‍ട്ടര്‍ ആയും ചപ്പാത്തിക്കൊപ്പവും പുലാവിനൊപ്പവും കഴിക്കാം.
Content Highlights: Kadachakka honey Chicken Recipe