കാബൂളിവാല ചിക്കന്‍, വ്യത്യസ്തമായ ചിക്കന്‍ രുചി പരീക്ഷിച്ചാലോ

ചേരുവകള്‍

 1. ചിക്കന്‍ തൊലിയോട് കൂടിയത് ഒരു ഫുള്‍- 1200 ഗ്രാം
 2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 100 ഗ്രാം
 3. മുളകുപൊടി- 50 ഗ്രാം
 4. മഞ്ഞള്‍പ്പൊടി- 50 ഗ്രാം
 5. ചെറുനാരങ്ങാനീര്- 30 മില്ലി
 6. ഉപ്പ്- ആവശ്യത്തിന്
 7. തക്കാളി പേസ്റ്റ്- 100 ഗ്രാം
 8. തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
 9. നെയ്യ്, ബട്ടര്‍- ഒരോ സ്പൂണ്‍
 10. വാഴയില- ഒന്ന്
 11. ക്രഷ്ഡ് ചില്ലി- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ കോഴിയില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, തക്കാളി പേസ്റ്റ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി  മാറ്റി വയ്ക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് വാഴയിലയില്‍ എണ്ണപുരട്ടി മാസാല പുരട്ടി വച്ച കോഴി പൊതിഞ്ഞ് 30 മിനിറ്റ് ആവിയില്‍ വയ്ക്കുക. ശേഷം വാഴയില തുറന്ന് ചിക്കനില്‍ നെയ്യും ബട്ടറും പുരട്ടുക. ശേഷം അലുമിനിയം ഫോയില്‍ പേപ്പറില്‍ ഇലയോട് കൂടി തന്നെ ചിക്കന്‍ പൊതിയുക. 10- 12 മിനിറ്റ് കനലില്‍ ചുട്ടെടുക്കാം. ഇനി ക്രഷ്ഡ് ചില്ലിയും തേനും യോജിപ്പിച്ച് ഇതില്‍ പുരട്ടാം. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: kabooliwala chicken variety recipe