പഞ്ചസാരയ്ക്ക് പകരം ഏത്പ്രായത്തിലുള്ളവര്‍ക്കും നല്‍കാവുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കരയുടെ ഔഷധഗുണങ്ങള്‍ തന്നെയാണ് ഇതിനെ പഞ്ചസാരയ്ക്ക് പകരക്കാരനാക്കുന്നത്. ശര്‍ക്കരയിലടങ്ങിയ ഫോസ്ഫറസ്, അയണ്‍, മഗ്നീഷ്യം, സിങ്ക്, സെലിനിയം, പൊട്ടാസ്യം എന്നിവയല്ലാം ശരീരത്തിന് ഏറെ ആവശ്യമുള്ള ഘടകങ്ങളാണ്. ശര്‍ക്കരയിലടങ്ങിയ ആന്റിഓക്‌സിഡന്റ്‌സ് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശര്‍ക്കര കൊണ്ട് തയ്യാറാക്കുന്ന ചട്ണി ദോശക്കും, ഇഡ്‌ലിക്കുമൊപ്പം മാത്രമല്ല ഊണിനൊപ്പവും സൂപ്പര്‍ കോമ്പിനേഷനാണ്
ചേരുവകള്‍
- എണ്ണ- 5 ടേബിള്‍സ്പൂണ്‍
- ഒലീവ് ചതച്ചത്- ഒരു ബൗള്‍
- ശര്‍ക്കര- 50 ഗ്രാം
- ഉപ്പ്- പാകത്തിന്
- പാഞ്ച് ഫൊറോണ്‍(ഉലുവ,പെരുഞ്ചീരകം, കടുക്, ജീരകം, എള്ള് എന്നിവചേര്‍ന്ന മസാല)- രണ്ട് ടീസ്പൂണ്‍
- മുളക്‌പൊടി- ഒരു ടീസ്പൂണ്‍
- വറുത്ത ജീരകം- രണ്ട് ടീസ്പൂണ്‍
- തേന്‍- രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ചൂടാക്കുക. ശര്‍ക്കര കഷണങ്ങളാക്കിയത് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. ശര്‍ക്കര ഉരുകി തുടങ്ങുമ്പോള്‍ ഒലീവ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉപ്പ്, മുളക്‌പൊടി, പാഞ്ച് ഫൊറോണ്‍, വറുത്ത ജീരകം എന്നിവ ചേര്‍ക്കാം. ഇനി ഈ ചേരുവ രണ്ട് മിനിറ്റ് വേവിക്കാം. തീയണച്ചശേഷം തേന്‍ ചേര്‍ക്കാം.
Content Highlights: Jaggery Chutney for Boost Immunity