ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ അടുക്കളയില്‍ വാഴുന്ന കാലമാണിത്. പണ്ടു തൊട്ടേ അടുക്കളയില്‍ താരമായിരുന്ന ഒരു വിഭവമാണ് ഇടിച്ചക്ക തോരന്‍. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം.

ചേരുവകള്‍

  1. ഇടിച്ചക്ക  - 1 എണ്ണം
  2. തേങ്ങ ചിരകിയത് - 2 കപ്പ് 
  3. ചുവന്നുള്ളി - 6  എണ്ണം
  4. വെളുത്തുള്ളി - 5 എണ്ണം
  5. പച്ചമുളക്   - 4  എണ്ണം
  6. കുരുമുളക് - അരടീസ്പൂണ്‍
  7. ജീരകം  - അരടീസ്പൂണ്‍
  8. കറിവേപ്പില  - ആവശ്യത്തിന്  
  9. വറ്റല്‍ മുളക് മുറിച്ചത് - 2 എണ്ണം
  10. ഉഴുന്നുപരിപ്പ്/കടുക്  - 1 ടീസ്പൂണ്‍   
  11. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്ക മുക്കാല്‍ ഇഞ്ച് വലിപ്പമുള്ള വട്ടത്തില്‍ മുറിച്ച് തൊണ്ട് ചെത്തി കളയുക. ഇത് കഴുകി ഉപ്പും, മഞ്ഞളും പുരട്ടി ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിക്കുക. നന്നായി വെന്ത് കഴിഞ്ഞാല്‍ ഇടിച്ചക്ക തണുക്കാന്‍ മാറ്റി വയ്ക്കുക.

ശേഷം മിക്സിയില്‍ ചെറിയ ജാറില്‍ കുരുമുളകും ജീരകവും.ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്  വെള്ളം ചേര്‍ക്കാതെ ഒന്ന് അടിച്ചെടുക്കണം. ഇതിലേയ്ക്ക് തേങ്ങ ചേര്‍ത്ത് അല്‍പം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇതില്‍ വേണമെങ്കില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇനി ചക്കകഷണങ്ങള്‍ ഒന്ന് മിക്സിയിലോ / കല്ലില്‍ വെച്ചോ ഒന്ന്  ചതച്ചെടുക്കാം..

ചീനച്ചട്ടി ചൂടാകുമ്പോള്‍ അതില്‍ കടുകിട്ടു പൊട്ടിക്കുക. വറ്റല്‍മുളകും കറിവേപ്പിലയും...ഇട്ട് മൂക്കുമ്പോള്‍ അരപ്പിട്ട് ഒരു മിനിറ്റ് വഴറ്റുക. അല്പം വെള്ളവും ഉപ്പും ചേര്‍ക്കാം. തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക അരപ്പില്‍ ചേര്‍ത്ത് മൂന്ന് മിനിറ്റ് മൂടിവച്ച് ചെറുതീയില്‍ വേവിച്ചെടുക്കു.

Content Highlights: Idichakka thoran recipe