പ്പോള്‍ ചക്കയുടെ കാലമല്ലേ .... പോരാത്തതിന് ഇപ്പോള്‍ പച്ചക്കറികളൊന്നും കിട്ടാനുമില്ല. പകരം ഇടിച്ചക്കകൊണ്ട് ഒരു മോരുകറിയായാലോ ഊണിന്

ചേരുവകള്‍

  1. ഇടിച്ചക്ക ചതുര കഷണങ്ങളാക്കിയത്- 2 കപ്പ്
  2. പച്ചമുളക്- നാല്
  3. മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍  
  4. വെളിച്ചെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍ 
  5. ഉപ്പ്- പാകത്തിന്
  6. നാളികേരം ചിരകിയത് -രണ്ട് കപ്പ് 
  7. ചെറിയ  ജീരകം- ഒരു സ്പൂണ്‍ 
  8. വലിയ ജീരകം- ഒരു നുള്ള് 
  9. വെളുത്തുള്ളി- 4 അല്ലി
  10. ഇഞ്ചി- ചെറിയ കഷ്ണം 
  11. കറിവേപ്പില- രണ്ട് തണ്ട്  
  12. കാന്താരിമുളക്- രണ്ട്
  13. പുളിയുള്ളമോര്- ആവശ്യത്തിന്
  14. കടുക്-  ഒരു ടീസ്പൂണ്‍ 
  15. ഉണക്കമുളക്- അല്‍പം
  16. ഉലുവ- ഒരു നുള്ള് 
  17. കറുത്ത എള്ള്- കാല്‍ ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 

ഇടിച്ചക്ക തൊലി ചെത്തിയ ശേഷം  ചതുര കഷണങ്ങളാക്കിയതും പച്ചമുളകു കീറിയതും  മഞ്ഞള്‍ പൊടിയും  വെളിച്ചെണ്ണയും  ആവശ്യത്തിന് വെള്ളവും ചേര്‍ത്ത്  മണ്‍ചട്ടിയില്‍ വേവിക്കാന്‍ വെക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ഉപ്പു ചേര്‍ക്കുക . നാളികേരം ചിരകിയത്, ചെറിയ  ജീരകം, വലിയ ജീരകം, വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, കാന്താരി, എന്നിവ ആവശ്യത്തിന് വെള്ളത്തിന് പകരം പാകത്തിന് പുളിയുള്ള മോര് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇടിച്ചക്ക വേവിച്ചതിലേക്ക് ഈ കൂട്ട് ഒഴിച്ച് ഉപ്പ് പാകമാക്കി തിള വരുമ്പോള്‍ ഇറക്കി വെക്കുക പിന്നീട് ഒരു ചെറിയ ചീനച്ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉണക്കമുളക്, ഉലുവ,കറുത്ത എള്ള്,കറിവേപ്പില എന്നിവ ചേര്‍ത്ത് താളിച്ചൊഴിക്കുക ഇടിച്ചക്ക മോരുകറി തയ്യാര്‍.

Content Highlights: Idichakka moru curry recipe