സ്യാഹാരികള്‍ക്കും മാംസാഹാരികള്‍ക്കും ഒരുേപാലെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ് പനീര്‍. വ്യത്യസ്ത രുചികളില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണ് മിക്ക പനീര്‍ വിഭവങ്ങളും. പോഷകഗുണത്തിലും വളരെ മുന്നിലായ പനീര്‍ വീട്ടിലും തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ പരന്ന പാത്രത്തിലെടുത്ത് ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോള്‍ രണ്ട്-രണ്ടര സ്പൂണ്‍ ചെറുനാരങ്ങാ നീരോ വിനാഗിരിയോ ചേര്‍ക്കുക. പാല് മുഴുവന്‍ പിരിഞ്ഞ് വേര്‍തിരിയാന്‍ അനുവദിക്കുക. അല്‍പം തണുത്തശേഷം നേര്‍മയുള്ള തുണിയില്‍ കെട്ടി ശുദ്ധജലത്തില്‍ കഴുകി പുളിപ്പ് മാറ്റിയതിനുശേഷം വെള്ളം വാര്‍ക്കണം. വെള്ളം തോര്‍ന്ന് കട്ടിയായ പനീര്‍ 20-25 മിനിറ്റ് ഒരു പരന്ന പ്രതലത്തില്‍ വെച്ച് ഭാരമുള്ള വസ്തു മുകളില്‍ വെച്ച് പരത്തിയെടുക്കുക. ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കാം. 

Content Highlights: How To Make Paneer At Home