വിഭവസമൃദ്ധമായ ലഞ്ച് പ്ലാനിലാണോ, സ്റ്റാര്‍ട്ടര്‍ ഹോട്ടലില്‍ നിന്ന് വാങ്ങേണ്ട, വീട്ടില്‍ തന്നെ ഒരുക്കാം. ഏത് പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന ഹണി ചില്ലി പൊട്ടറ്റൊ തയ്യാറാക്കാം.
ചേരുവകള്‍
- ഉരുളക്കിഴങ്ങ്- രണ്ടെണ്ണം, കഷണങ്ങളാക്കിയത്
- കോണ്‍ ഫ്‌ളോര്‍- അഞ്ച് ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ഒന്നര ടേബിള്‍സ്പൂണ്‍
- ചില്ലിപൗഡര്‍- രണ്ട് ടീസ്പൂണ്‍
- എണ്ണ- പാകത്തിന്
ഹണി ചില്ലിസോസ് തയ്യാറാക്കാന്‍
- വെളുത്തുള്ളി- ഒന്നര ടീസ്പൂണ്‍
- ഇഞ്ചി- ഒരു ടീസ്പൂണ്‍
- വറ്റല്‍ മുളക്- രണ്ട്
- ചില്ലിഫ്‌ളേക്‌സ്- ഒരു ടീസ്പൂണ്‍
- ടൊമാറ്റോ സോസ്- രണ്ട് ടീസ്പൂണ്‍
- ചില്ലി സോസ്- രണ്ട് ടീസ്പൂണ്‍
- വിനാഗിരി- ഒരു ടീസ്പൂണ്‍
- തേന്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ഒരു ടീസ്പൂണ്‍
- എള്ള് വറുത്തത്- നാല് ടീസ്പൂണ്‍
- സ്പ്രിങ് ഒനിയന്‍- രണ്ട്
തയ്യാറാക്കുന്ന വിധം
കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങിലേക്ക് കോണ്‍ ഫ്‌ളോര്‍, മുളക് പൊടി എന്നിവ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. ഒരുപാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളക്കിഴങ്ങ് അതില്‍ നന്നായി വറുത്തെടുക്കാം. ചെറുതീയില്‍ വേണം ഉരുളക്കിഴങ്ങ് വറുക്കാന്‍. ഇത് മാറ്റി വയ്ക്കാം.
ഇനി പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ചതച്ച ഇഞ്ചി, വെളുത്തുള്ളി, കഷണങ്ങളാക്കിയ വറ്റല്‍മുളക്, ചില്ലിഫ്‌ളേക്‌സ് എന്നിവ വറുത്തെടുക്കാം. ഇതിലേക്ക് ടൊമാറ്റോസോസ് ചേര്‍ത്ത് കുറുക്കി എടുക്കണം. ഇനി ചില്ലി സോസും, വിനാഗിരിയും തേനും ഉപ്പും ചേര്‍ത്ത് കുറുകി പേസ്റ്റ് ആകുന്നതുവരെ ഇളക്കുക. തീയണച്ച് ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങുകള്‍ ചേര്‍ക്കാം. സോസ് ഉരുളക്കിഴങ്ങില്‍ നന്നായി പിടിക്കും വരെ ഇളക്കാം. വറുത്ത എള്ളും സ്പ്രിങ് ഒനിയനും മുകളില്‍ വിതറി അലങ്കരിക്കാം.
Content Highlights: Honey Chilli Potato Recipe for Starter