ഹെല്‍ത്തി ഡയറ്റ് ആഗ്രഹിക്കുന്ന എല്ലാവരും മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ് സാലഡ്. അമിത കലോറി ഇല്ലാത്തതും വിശപ്പ് മാറ്റാന്‍ സഹായിക്കുന്നതുമാണ് ഇത്തരം സാലഡുകള്‍. ഇവ സസ്യാഹാര ചേരുവകളോ മാംസാഹാര ചേരുവകളോ ചേര്‍ത്ത് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുമെന്നത് സാലഡുകളുടെ ഒരു പ്രത്യേകതയാണ്. ചിക്കന്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സാലഡ് രുചിക്കാം.

ചേരുവകള്‍

ലെറ്റ്യൂസ്- ഒന്ന്
ചിക്കന്‍ വറുത്തത്- 70 ഗ്രാം
പാമെസാന്‍ ചീസ്- 20 ഗ്രാം
സീസര്‍ സാലഡ് ഡ്രസ്സിങ്- 30 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ലെറ്റിയൂസ് ഇലകള്‍ അടര്‍ത്തിമാറ്റി വയ്ക്കുക. വറുത്ത ചിക്കന്‍ ചെറുതായി മുറിക്കണം. ഒരു ബൗളില്‍ ലെറ്റിയൂസ് ഇലകളും ചിക്കനും എടുത്ത് അതിലേക്ക് സാലഡ് ഡ്രസ്സിങ് ചേര്‍ത്ത് ഇളക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പും മുളകും ചേര്‍ത്ത് പാമെസാന്‍ ചീസിനൊപ്പം വിളമ്പാം. 

Content Highlights: Homemade Caesar salad, Food, Recipes