വെജ്,നോണ്‍-വെജ് വിഭവങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി ചേര്‍ക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളില്‍ ഈ മസാലകൂട്ട് വിപണിയില്‍ ലഭ്യമാണ്.വളരെ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വേണ്ട ചേരുവകള്‍

  1. കുരുമുളക് -2 1/2 ടീസ്പൂണ്‍
  2. ഗ്രാമ്പൂ  - 6 
  3. 10 ഒരിഞ്ചു വലിപ്പമുള്ള കറുവാപട്ട
  4. പച്ച ഏലയ്ക്ക - 4 ഗ്രാം 
  5. ജാതിപത്രി - 1 
  6. മല്ലി - 4 ടേബിള്‍സ്പൂണ്‍
  7. പെരുംജീരകം - 3 ടേബിള്‍സ്പൂണ്‍ 
  8. ജാതിക്ക - 1  ടീസ്പൂണ്‍ 
  9. ഉപ്പ്  - 1/2 ടീസ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ എല്ലാ മസാലകളും ഒന്നിച്ച് ചെറിയ തീയില്‍ വറുക്കുക.ഇറക്കി വയ്ക്കാം.തണുത്ത ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിക്കുക.വേണമെങ്കില്‍ അരിച്ചെടുക്കാം.വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു വയ്ക്കുക.ആവശ്യത്തിന് ഉപയോഗിക്കാം.

Content Highlights: home made garam masala recipe