ച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന രണ്ട് ആരോഗ്യകരമായ വിഭവങ്ങളാണ് വെജിറ്റബിൾ ഓംലറ്റും വെജിറ്റബിൾ സൂപ്പും. ആരോഗ്യത്തിനും അമിതവണ്ണം അകറ്റാനും ഇവ നല്ലതാണ്. ഇടനേരങ്ങളിൽ വിശപ്പുമാറാൻ ഇവ കഴിക്കാം.

വെജിറ്റബിൾ ഓംലറ്റ്

ചേരുവകൾ

ചുവന്ന ചീര പൊടിയായി അരിഞ്ഞത്- അരക്കപ്പ്,
കറിവേപ്പില/ മല്ലിയില പൊടിയായി അരിഞ്ഞത്- അരക്കപ്പ്,
ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- അരക്കപ്പ്,
പച്ചമുളക് അരിഞ്ഞത്- കാൽ കപ്പ്,
ഇഞ്ചി ചെറുതായി അരിഞ്ഞത്- കാൽ കപ്പ്,
ഉപ്പ്- ആവശ്യത്തിന്,
നാളികേരം ചിരവിയത്- അരക്കപ്പ്,
കടലമാവ്- രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച് ഇഡ്ഡലിമാവിന്റെ പാകത്തിൽ കലക്കിവയ്ക്കുക. ദോശക്കല്ലിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച ശേഷം മാവ് ഒഴിച്ച് ദോശ പോലെയാക്കാം. ഇരുവശവും മൂപ്പിച്ച് എടുത്താൽ ചമ്മന്തി കൂട്ടി ഉപയോഗിക്കാവുന്നതാണ്.

വെജിറ്റബിൾ സൂപ്പ്

ചേരുവകൾ

തക്കാളി- 100 ഗ്രാം,
ബീറ്റ്റൂട്ട്- 100 ഗ്രാം,
കാരറ്റ്- 100 ഗ്രാം,
കുമ്പളങ്ങ- 100 ഗ്രാം,
ബീൻസ്/കൊത്തമര- 100 ഗ്രാം,
ചീര-100 ഗ്രാം,
കറിവേപ്പില- നാല് തണ്ട്,
ചെറിയ ഉള്ളി- അഞ്ചെണ്ണം

തയ്യാറാക്കുന്ന വിധം

കഷ്ണങ്ങൾ എല്ലാം മുറിച്ച് രണ്ട് ലിറ്റർ വെള്ളത്തിൽ വേവിച്ച് അരലിറ്ററാക്കി വറ്റിച്ച് പിഴിഞ്ഞതിന് ശേഷം ചെറുനാരങ്ങ നീരും ചേർത്ത് ഉപയോഗിക്കാം. നാരങ്ങയ്ക്ക് പകരം അരക്കപ്പ് തേങ്ങാപ്പാൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജ്യോതിശ്രീ എൽ.
മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രം
തളിപ്പറമ്പ്

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights:healthy vegetable Omlet and vegetable soup, Food, Health, Diet