സാലഡ് എന്നാല്‍ മനസ്സില്‍ വരുന്നത് പച്ചക്കറികളും പഴങ്ങളും അങ്ങനെ തന്നെ കഷണങ്ങളാക്കി പോഷകങ്ങള്‍ നഷ്ടമാകാതെ കഴിക്കുന്ന വിഭവമായാണ്.  എങ്കില്‍ ഈ പച്ചക്കറികളെ പോഷകങ്ങള്‍ നഷ്ടമാകാതെ അല്‍പം വേവിച്ച് കഴിച്ചാലോ. ബ്രൊക്കോളി സ്റ്റീം സാലഡ് പരീക്ഷിക്കാം.

ചേരുവകള്‍

  1. ബ്രൊക്കോളി- ഒരുകപ്പ്, ഇതളുകളാക്കിയത്
  2. കാരറ്റ്- ഒന്ന്
  3. തൈര്- ഒരു ടേബിള്‍സ്പൂണ്‍
  4. കാപ്‌സിക്കം- പകുതി
  5. മല്ലിയില- ഒരു തണ്ട്
  6. ഉപ്പ്- പാകത്തിന്
  7. കുരുമുളക്, അല്ലെങ്കില്‍ ചുവന്നമുളക് ചതച്ചത്- മുക്കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാപ്‌സിക്കം, ബ്രൊക്കോളി, കാരറ്റ് എന്നിവ ഉപ്പ് പുരട്ടി ഒന്ന് ആവികയറ്റുക. ചൂടാറുന്നതിന് മുമ്പ് മല്ലിയില അരിഞ്ഞതും മുളക് ചതച്ചതും ചേര്‍ത്തിളക്കുക. ചൂട് പോയതിന് ശേഷം തൈര് ചേര്‍ത്തിളക്കി കഴിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Healthy broccoli steamed salad