ഊണിന് തയ്യാറാക്കാം വ്യത്യസ്ഥമായ ഹരിയാലി ഫിഷ് ഫ്രൈ

ചേരുവകള്‍

  1. ഇന്ത്യന്‍ സാല്‍മണ്‍- 250 ഗ്രാം
  2. മല്ലിയില- ഒരുപിടി
  3. പുതിന- ഒന്നോ രണ്ടോ തണ്ട്
  4. മല്ലിപ്പൊടി- 15 ഗ്രാം
  5. ഗരംമസാല- അഞ്ച് ഗ്രാം
  6. എണ്ണ- 50 മില്ലി ലിറ്റര്‍

തയ്യാറാക്കുന്ന വിധം

മീന്‍ കഷണങ്ങളാക്കുക. മല്ലിയിലയും പുതിനയിലയും അരച്ച് പേസ്്റ്റാക്കുക. ഇതിനൊപ്പം ഗരംമസാലയും മല്ലിപ്പൊടിയും ചേര്‍ത്തോളൂ. മീനില്‍ ഈ കൂട്ടും എണ്ണയും മാരിനേറ്റ് ചെയ്ത ശേഷം തവയില്‍ പാകം ചെയ്‌തെടുക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Hariyali Tawa Fish Fry Recipe  for Lunch