മീന്‍ ഫ്രൈ കൂട്ടി ഊണ് മലയാളിയുടെ ഇഷ്ട ഭക്ഷണ ശീലമാണ്. ചെമ്പല്ലി പച്ചക്കുരുമുളക് ഫ്രൈ തയ്യാറാക്കിയാലോ

ചേരുവകള്‍

  1. ചെമ്പല്ലി- ഒന്ന്
  2. പച്ചക്കുരുമുളക്- അഞ്ച് ടീസ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
  4. കറിവേപ്പില്- രണ്ട് തണ്ട്
  5. പച്ചമുളക്- അഞ്ചെണ്ണം
  6. ചുവന്നുള്ളി- പത്തെണ്ണം
  7. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
  8. ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി മാറ്റി വയ്ക്കുക. ബാക്കി ചേരുവകളെല്ലാം അരച്ച് മസാലയാക്കുക. ഇത് മീന്‍ വരഞ്ഞ ശേഷം നന്നായി മീനില്‍ മാരിനേറ്റ് ചെയ്യാം. അരമണിക്കൂര്‍ വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ പൊരിച്ചെടുക്കുക. 

(തയ്യാറാക്കിയത്- പ്രജിത്ത്, എക്‌സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് റെസ്റ്റൊറന്റ്, കോഴിക്കോട്)

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Green peppercorn fish fry recipe for lunch