ഞ്ചിന് സാധാരണ ചോറും കറിയും കഴിക്കുന്നതാണോ പതിവ്. എങ്കില്‍ ചോറും കറിയുമൊന്ന് വ്യത്യസ്തമാക്കിയാലോ?
 
 1. ബസ്മതി റൈസ് വേവിച്ചത്- മൂന്ന് കപ്പ്
 2. ബട്ടര്‍- മൂന്ന് സ്പൂണ്‍
 3. ഗ്രീന്‍പീസ് വേവിച്ചത്- ഒരു കപ്പ്
 4. ഉപ്പ്- ആവശ്യത്തിന്
ചുവട് കട്ടിയുള്ള പാനില്‍ ബട്ടര്‍ ചേര്‍ത്ത് ഉരുകുമ്പോള്‍ ഗ്രീന്‍പീസ് ഇട്ട് രണ്ട് മിനിട്ട് വഴറ്റണം. അതിലേക്ക് ചോറ് ചേര്‍ത്ത് പതുക്കെ ഇളക്കാം. ബേബി ആലു ഗ്രേവിക്കൊപ്പം കഴിക്കാം. 
 
ബേബി ആലു ഗ്രേവി  
 1. ചെറിയ ഉരുളക്കിഴങ്ങ്- പതിനഞ്ചെണ്ണം
 2. തക്കാളി നുറുക്കിയത്- മൂന്നെണ്ണം
 3. കാശ്മീരി മുളകുപൊടി- ഒരു ടീസ്പൂണ്‍
 4. മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
 5. ഗ്രാമ്പൂ- രണ്ടെണ്ണം
 6. ഏലക്കായ- രണ്ടെണ്ണം
 7. കറുവായില- ഒന്ന്
 8. എണ്ണ- ആവശ്യത്തിന്
അരയ്ക്കാനുള്ളവ
 1. സവാള നുറുക്കിയത്- രണ്ടെണ്ണം
 2. പെരുഞ്ചീരകം- ഒരു ടീസ്പൂണ്‍
 3. വെളുത്തുള്ളി- മൂന്നെണ്ണം
 4. ജീരകം- ഒരു ടീസ്പൂണ്‍
 5. കശുവണ്ടി- പതിനഞ്ചെണ്ണം
 6. പച്ചമുളക്- മൂന്നെണ്ണം
(കശുവണ്ടി വെള്ളത്തില്‍ കുതിര്‍ക്കണം). കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ വേവിച്ച ഉരുളക്കിഴങ്ങ് ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റണം. മിക്‌സിയില്‍ സവാള, പെരുഞ്ചീരകം, വെളുത്തുള്ളി, ജീരകം, കശുവണ്ടി, പച്ചമുളക് എന്നിവ അരച്ചെടുക്കുക. കടായിയില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ കറുവായില, ഗ്രാമ്പൂ, ഏലക്കായ, വെളുത്തുള്ളി, കറുവാപ്പട്ട എന്നിവയിട്ട് വഴറ്റുക. നല്ല മണം വരുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കുക. ശേഷം നുറുക്കിയ തക്കാളിയുമിട്ട് ഇളക്കുക. ഇനി മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം. അതിലേക്ക് ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഉരുളക്കിഴങ്ങ് ഇട്ട് അടച്ചുവെച്ച് 10 മിനിട്ട് വേവിക്കണം. കുറുകുമ്പോള്‍ മല്ലിയില തൂവി അലങ്കരിക്കാം.
 
കൂടുതൽ പാചകക്കുറിപ്പുകൾ അറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
 
Content Highlights: green peas rice with aloo gravy