ല്‍പം എരിവ്, അല്‍പം മധുരം... മുന്തിരികൊണ്ട് പച്ചടി വച്ചാലോ

ചേരുവകള്‍

  1. കറുത്തമുന്തിരി- കുരു നീക്കി രണ്ടായി മുറിച്ചത്  അരകപ്പ്
  2. തേങ്ങ- കാല്‍കപ്പ്
  3. ഉള്ളി- അഞ്ച്
  4. ജീരകം, കടുക്- ആവശ്യത്തിന്
  5. വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
  6. വറ്റല്‍ മുളക്- രണ്ട്
  7. കറിവേപ്പില- ഒരു തണ്ട്
  8. കട്ടത്തൈര്- അരകപ്പ്

തയ്യാറാക്കുന്ന വിധം

തേങ്ങയും കൊച്ചുള്ളിയും ജീരകവും കടുകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, വറ്റല്‍മുളക്,  കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് നല്ല മധുരമുള്ള കറുത്തമുന്തിരി(കുരു ഇല്ലാത്തത് )രണ്ടായി മുറിച്ചത് ചേര്‍ത്ത് ഇളക്കുക. ശേഷം തേങ്ങഅരപ്പ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത്  ചൂടായിക്കഴിയുമ്പോള്‍ നല്ല കട്ട തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.

ഗൃഹലക്ഷ്മി വായനക്കാരുടെ റെസിപ്പികള്‍

Content Highlights: Grapes Pachadi