ന്ന് ദു:ഖവെള്ളി ആചരണത്തിന്റെ തിരക്കിലാണ് കേരളത്തിലെ നസ്രാണികള്‍. ഇന്നത്തെ ഭക്ഷണം ലളിതമാണെങ്കിലും പോഷക സമൃദ്ധമാക്കിയാലോ. റാഗി ഡേറ്റ്‌സ് കഞ്ഞി പരീക്ഷിക്കാം

ചേരുവകള്‍

  1. അരിച്ചോളം- അരക്കപ്പ്
  2. റാഗിപ്പൊടി- അരക്കപ്പ്
  3. ഡേറ്റ്‌സ്- ആറെണ്ണം
  4. വെള്ളം- ഒരു കപ്പ്
  5. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിച്ചോളം, റാഗിപ്പൊടി, ഡേറ്റ്‌സ് നാലെണ്ണം കുരു നീക്കിയത് എന്നിവ അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അരകപ്പ് വെള്ളം കൂടി ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് അടിച്ചെടുക്കാം. ഒരു പാന്‍ ചൂടാകുമ്പോള്‍ ഈ കൂട്ട് അതിലൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കുറുക്കി എടുക്കാം. ഇനി തീയണച്ച് ബാക്കിയുള്ള ഡേറ്റ്‌സ് കുരുനിക്കി കണങ്ങളാക്കിയത് വിതറി അലങ്കരിക്കാം. ചൂടോടെ കുടിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Good Friday food simple and healthy ragi dates kanji